Friday, February 20, 2015

ഒരു ഫിലിം റിവ്യൂ

Scene 14 ( Night/ Interior )
---------------------------------
 Location           :എന്റെ  വീട്
Characters          :ഞാൻ , എന്റെ കസിൻ

( എനിക്ക് (15-16 വയസ്സ്) , എന്റെ കസിൻ ഒരു Video Tape പ്ലേ ചെയ്യുന്നു . അതൊരു  English Cinema  ആയിരുന്നു . )

ഞാൻ : ചേട്ടാ ഈ അടിയിൽ എഴുതി വരുന്നത് എന്താ?
കസിൻ : Subtitles  ആണ് . കഥാപാത്രങ്ങൾ  സംസാരിക്കുന്നതാണ് എഴുതി വരുന്നത്.
( കുട്ടിയായ ഞാൻ വളരെ പണിപ്പെട്ടു  അത് വായിക്കാനും സിനിമ കാണാനും ശ്രമിക്കുന്നു .)

ഞാൻ: പക്ഷെ വീഡിയോ വേഗത്തിൽ പോകുകയല്ലേ , പിന്നെ എങ്ങനെ കഥ പിടികിട്ടും .
കസിൻ : കാണലും  വായിക്കലും ഒരുമിച്ചു നടക്കണം .

( ശ്രമകരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം  ആ  കാര്യം . സംഭാഷണങ്ങൾ മനസ്സിലാകത്തതു  കൊണ്ട്  ഞാൻ ചിത്രം കാണുന്നതോടപ്പം ചിത്രത്തിന്റെ  കഥ മറ്റാരു രീതിയിൽ ആലോചിച്ചു തുടങ്ങി .)

കസിൻ : നിനക്ക്  മനസ്സിലാകുന്നുണ്ടോ
ഞാൻ :  ഉണ്ട് . പക്ഷെ  അവസാനം പറഞ്ഞ ഡയലോഗ്   ഇത്ര ശക്തിയിൽ പറയേണ്ടിയിരുന്നില്ല .
            ങേ...! കസിൻ എന്നെ ചോദ്യ ഭാവത്തിൽ നോക്കുന്നു.
( കാരണം ഞാൻ കണ്ടു കൊണ്ടിരിക്കുന്ന കഥ വേറെയാണല്ലോ! )


scene 27 ( Day/ Exterior  )
.............................................

Location : തിരുവനന്തപുരത്തെ അജന്താ തിയറ്ററിനു  മുന്നിൽ
Characters : ഞാൻ ( 19-20 ) , മനു ( എന്റെ കൂടെ കോളേജിൽ പഠിക്കുന്നു , കോളേജിൽ സമ്മാനം കിട്ടിയ നാടകത്തിന്റെ സംവിധായകനാണ് .)
അജന്താ തിയറ്ററിനു  മുന്നിൽ "കന്നത്തിൽ മുത്തമിട്ടാൽ " ( Director : MANI RANTAM )എന്ന സിനിമ യുടെ  പോസ്റ്റർ കാണാം

മനു : പടം കണ്ടോ ?
ഞാൻ : കണ്ടു ..എന്ത് തോന്നി ( എന്താ അഭിപ്രായം എന്നർത്ഥം )
(  ആളു എന്നേക്കാൾ സിനിയറും  ബുദ്ധിജീവിയും ആണല്ലോ അപ്പോൾ  അഭിപ്രായം കേട്ടേക്കാം. )
മനു: എനിക്ക് പടത്തിന്റെ രാഷ്ട്രിയത്തിലും,സാമുഹികപരമായ  approach ലും അഭിപ്രായ വ്യത്യാസം ഉണ്ട്. പക്ഷെ  മണിയുടെ ക്രാഫ്റ്റ്  ഒരു ഒരു രക്ഷയുമില്ല .
( എന്റെയുള്ളിൽ  ആ വാക്ക് തങ്ങിനിന്നു . "ക്രാഫ്റ്റ്". മനു  പറഞ്ഞതിന്റെ ശൈലി കൊണ്ടോ ,
എന്തു കൊണ്ട് എന്നറിയില്ല എനിക്കു ആ വാക്കിന്റെ അർഥം മനസ്സിൽ വന്നതേയില്ല .എന്താണ്  മണിയുടെ ഈ ക്രാഫ്റ്റ് ! കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയുടെ ക്ലൈമാക്സിൽ  അമ്മയോട് ചോദിയ്ക്കാൻ എഴുതി വന്ന ചോദ്യങ്ങൾ മകൾ വായിച്ചപ്പോൾ , അത് കേട്ടു ആ അമ്മ കരഞ്ഞപ്പോൾ...ഞാനും കരഞ്ഞത് ഓർമ്മയുണ്ട് .)


Scene- 38 ( Night/Interiror )
................................................

Location   : എന്റെ വീട്
( ഞാൻ (current പ്രായം ) "UGLY " എന്ന സിനിമ കണ്ടു ഒരു review എഴുതാൻ തയ്യാറെടുക്കുന്നു .)

( എഴുന്നതോടപ്പം  എന്റെ voice over ):  " ഇന്നു  അനുരാഗ് കാശ്യപിന്റെ "ugly"  കണ്ടു. എന്താ ഈ മനുഷ്യനു ആരെയും നല്ലത് പറയാൻ പാടില്ലാ എന്നുണ്ടോ ? ക്ഷമിക്കണം അതല്ലേ  ugly  എന്ന പേര് അയാൾ ചിത്രത്തിന്റെ ടൈറ്റിൽ ആയി ഉപയോഗിച്ചത് .ugly ആയ കുറെ മനുഷ്യർ ............
( വോയിസ്‌ ഓവർ fade off .....)



Scene -29 (Night / Interior )
..............................................

Location : ( Mumbai യിലെ  PMGP കോളനിയിലെ  15 E / 302 . )
( ഞാൻ ( 25 ) കേരളത്തിൽ നിന്ന അയച്ച ഒരു സുഹൃത്തിന്റെ കത്ത് വായിക്കുന്നു )

സുഹൃത്തിന്റെ വോയിസ്‌ ഓവർ :
 പ്രിയപ്പെട്ട ........
നിനക്ക് സുഖമാണന്നു വിശ്വസിക്കുന്നു . എന്തായി നിന്റെ സിനിമാ പഠിത്തം?ഞാൻ ഇന്നലെ ഒരുപാടു നാളുകൾക്ക് ശേഷം ഒരു സിനിമ കണ്ടു." ദശരഥം ". സിനിമ റിലീസ് ആയപ്പോൾ കാണാൻ പറ്റിയിരുന്നില്ല .
ഞാൻ എപ്പൊഴും ആലോചിക്കാറുണ്ട് എന്തിനാണ്‌ സിനിമ എന്ന്. നല്ല സിനിമകൾ കാണുമ്പോഴെ അതിനു ഉത്തരം കിട്ടുകയുള്ളൂ .
ദശരഥം അതിന്റെ content കൊണ്ട്  ഒരു new generation  സിനിമയാണ് . ഒരു പക്ഷെ അടുത്ത 50 വർഷം അത് new generation  സിനിമ തന്നെയായിരിക്കും .കടമ്മിനിട്ട യുടെ "കുറത്തി " ഒരു ആധുനിക കവിത എന്നു വിമർശകർ പറഞ്ഞു .ഇന്നും അതു ആധുനിക കവിതയയിട്ടു തന്നെ നില്ക്കുന്നു  അല്ലെ !
.......................


സിനിമയിൽ എന്ത് പറയുന്നു എന്നതും വളരെ പ്രാധാന്യമാണ് .  ഞാൻ കാടു കയറിയോ .

നിറുത്തട്ടെ .

വീണ്ടും എഴുതാം .
എന്ന് ,

xxxxxxx



                                       ....................................End ..................................



തലക്കെട്ട്‌   :

ഒരു കലാസൃഷ്ടി  തീർച്ചയായും വിമർശിക്കപ്പെടണം .അതു Positive ആയിട്ടായാലും Negative ആയിട്ടായാലും. ഒരു സിനിമ വിലയിരുത്തലിനു  ഒരു തരത്തിലുള്ള Technical അറിവോ, വലിയ സിനിമാ വാക്കുകളോ   അറിയണമെന്നില്ല . കാരണം ഇതൊരു  visual മീഡിയം ആയതു കൊണ്ട് തന്നെ. അത് കാരണം ഒരു സിനിമ കാണുന്നതിനു മുൻപേ ഫിലിം റിവ്യൂ വായിക്കണമെന്നില്ല . ( പ്രധാന നടനോടോ , ഒരു സ്റ്റാർ , സംവിധായകൻ  അങ്ങനെ ആരോടും ഒരു പക്ഷപാതം  ഇല്ലാതെ കാണാൻ കഴിഞ്ഞാ അത്രയും നന്ന് ) സിനിമ കണ്ടു കഴിഞ്ഞാൽ ഏതു തരത്തിലുള്ള വികാരമാണു , ആ കഴിഞ്ഞ കുറെ സമയങ്ങളിൽ  ഉണ്ടാക്കിയത്  എന്ന് ഹൃദയത്തിൽ തൊട്ടു പറയന്നതാണ് യഥാർത്ഥ വിമർശനം . സത്യത്തിൽ അത് ഓരോ വ്യക്തി യുടെയും ചിന്ത , ആസ്വാദന ശേഷി , അവൻ ആർജിച്ച അറിവ് . അതിനൊക്കെ ബന്ധപ്പെട്ടിരിക്കും .
അത് കൊണ്ട്  മുന്നിൽ നടക്കുന്ന തലവൻ ഉറുമ്പിന്റെ പിന്നാലെ പോകണമെന്നില്ല .

let 's  criticize...     ):





























No comments:

Post a Comment