Saturday, June 5, 2021

Books 2021

 

1. Aarachar : K R meera 

2. Vilayath Budha : G R Indu gopan

3. Directing Actors : Judith weston

4. The Outsider : Albert camus 

5. Twinkle rosayum panthrandu kamukunmarum : G R Indu gopan

6. Pavanaparvvam - Parvathi pavanan

7. Mathrubhoomi vishupathippu kadhakal  


Thursday, August 3, 2017

 "ഒരു ഭരതൻ ടച്ച് "  ---   പിന്നെ കുറേ ചോദ്യങ്ങളും .



                                        സ്കൂളിൽ പഠിക്കുന്ന  കാലഘട്ടത്തിലെ ഒരു ദിവസം . ഞാനുൾപ്പെടുന്ന ഒരു സംഘം കുട്ടികൾ ഒരു സിനിമ പോസ്റ്ററിന്റെ മുന്നിൽ നിൽക്കുകയാണ് . ഭരതൻ സംവിധാനം ചെയ്ത ഏതോ ഒരു ചിത്രമാണ്
( "അമരം"- മമ്മൂട്ടി  മുരളി അശോകൻ  മാതു  ). 
അന്നേ സിനിമാ ചർച്ചകൾ ഞങ്ങൾ കൂട്ടുകാർക്കു ഉണ്ടായിരുന്നു . ചർച്ച എന്നാൽ ഗൗരവപൂർണമായ ഒന്നും ആയിരുന്നില്ല . സിനിമാകഥകൾ പറയുക, അതിലെ ഗംഭീരമായ രംഗങ്ങളെകുറിച്ചുപറയുക,അതിൽ കൂടുതലൊന്നും  ഉണ്ടായിരുന്നില്ല അന്ന്  പോസ്റ്റർ എന്ത് കൗതുകമാണ് ഉണ്ടാക്കിയതെന്നു പോലും  എനിക്ക്  ഇപ്പോൾ ഓർമയില്ല.  പക്ഷെ പോസ്റ്ററിൽ എഴുതിയിരിക്കുന്ന ഒരു വാചകം " ഒരു ഭരതൻ ടച്ച് " അത് ഞാൻ ശ്രദ്ധിച്ചിരുന്നു

.....ഭരതൻ ടച്ചോ ?
....പോസ്റ്ററിൽ നിന്നും കണ്ണെടുക്കാതെ ഉത്തരം വന്നു. " ടച്ച് എന്നാൽ  തൊടുക , ഭരതനാണല്ലോ സംവിധായകൻ അപ്പോൾ അയാൾ സിനിമയിൽ അയാൾ എവിടെയോ തൊട്ടു .
( നിഷ്കളങ്കമായ ഉത്തരം )
....പോടാ, അതെന്തൊന്നു തൊടലാ  ?
ഞങ്ങൾ കൂട്ടുകാർ ഓരോന്നു അങ്ങോട്ടും  ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും  നടന്നകന്നു.
                    
                   " ഒരു ഭരതൻ ടച്ച് " എന്ന വാചകം പിന്നീട് കണ്ടത് ഒരു മാഗസിനിലോ മറ്റോ ഭരതന്റെ മകൻ സിദ്ധാർത്ഥിന്റെ ഫോട്ടോയുടെ താഴത്ത് "ഒരു ഭരതൻ ടച്ച് " എന്ന് കളിയാക്കി കണ്ടുഅത് അവിടെ അവസാനിച്ചു . വാചകവും അതിനെക്കുറിച്ചുള്ള ചിന്തകളും . 

വർഷങ്ങൾക്ക് ശേഷം .......

മീൻകറി  ഉണ്ടാക്കുന്നത് അമ്മയുടെ കൈയിൽ നിന്ന് പഠിക്കുകയായിരുന്നു ഞാൻ .
അമ്മ പറഞ്ഞു തന്നു
" മീൻ കഴുകി വൃത്തിയാക്കി  മുറിച്ച് പാത്രത്തിലാക്കുക .എന്നിട്ടു കുറച്ച് സാധാരണ പുളിയോ , കുടം പുളിയോ  ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളത്തോടപ്പം ഇട്ടു വയ്ക്കുക. വെള്ളം നേരിയ ചൂടുണ്ടായാൽ നല്ലത്. എന്നിട്ടു കുറച്ച് മുളകുപൊടി , മല്ലിപൊടി , മഞ്ഞൾ പൊടി ഇവ കഠായിലിട്ടു ചൂടാക്കുക. ചൂടാക്കിയില്ലെങ്കിൽ ആ മസാല പച്ച ചുവക്കും . ചൂടാക്കിയ മസാല ഒരു മിക്സിയുടെ ജാറിലിടുക . എന്നിട്ടു കഠായിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് രണ്ടു ടീസ്പൂൺ ഒലുവ ഇട്ടു ചൂടാക്കുക . അത് ബ്രൗൺ കളറായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി അതിലിടുക .ചെറിയ ഉള്ളിയാണ് നമ്മൾ മലയാളികൾ ഉപയോഗിക്കുന്നത് . ചെറിയ ഉള്ളിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് . ഉള്ളി ചുവക്കുമ്പോൾ അതെല്ലാമെടുത്ത് ആ മിക്സിയുടെ ജാറിൽ മസാലയോടപ്പം ഇടുക . എന്നിട്ടു കുറച്ച് തേങ്ങാ തിരുകി ആ ജാറിലിടുക . തേങ്ങ കൂടിപ്പോകരുതു മീൻകറി മന്ദനാകും. എന്നിട്ടു ഇതെല്ലാം മിക്സിയിലിട്ട് ഒന്നരക്കുക . മഷി പോലെ അരയരുത്. ആ അരച്ചകൂട്ട്  അരിഞ്ഞു വച്ചിരിക്കുന്ന മീനിൽ മിക്സ് ചെയ്യുക . എന്നിട്ടു പുളി വെള്ളം ഒഴിക്കുക . അപ്പോൾ അതിലൊഴിക്കേണ്ട വെള്ളത്തിനെപ്പറ്റി ഒരു ധാരണ വേണം . വെള്ളം ധാരാളമായാൽ അത് വറ്റി വരുമ്പോഴേക്കും പാവപ്പെട്ട മീൻ വെന്തു ഒരു പരുവുമാകും . കൂടാതെ മീൻകൂട്ട് ( മീൻ കറി ) എത്ര വേണമെന്നതും പ്രധാനമാണ് .

അമ്മ ഒന്ന്  നിർത്തി .

പിന്നെ മസാലയുടെ അളവ് , തേങ്ങയുടെ അളവ് ഒക്കെ അനുഭവത്തിൽ നിന്ന് കിട്ടേണ്ടതാണ് . മീനിന്റെ Quanty, മീനിന്റെ സ്വഭാവം ( വ്യത്യസ്തമായ മീനുകൾ)
നോക്കിയാണ് മസാലയുടെ അളവുകൾ , പാകം ഒക്കെ തീരുമാനിക്കേണ്ടത് . അളവുകളും  പാകവും  മാറുമ്പോൾ ടേസ്റ്റ് മാറും.  പിന്നെ മറ്റൊന്ന്, മീൻ തിളക്കുമ്പോൾ അത് പാകമായി എടുക്കുന്നതിനു മുൻപ് കുറച്ച് വെളിച്ചെണ്ണ ഒഴിക്കണം . ചിലർ ഒഴിക്കില്ല . പക്ഷെ അതൊരു പ്രത്യകതയാണ് . അതൊക്കെ നിനക്ക് താനെ തോന്നണം . അങ്ങനെ നിന്റെ "ടച്ച്" ആ മീൻകറിക്കു ഉണ്ടാകും .

പെട്ടന്ന് എന്റെ മനസ്സിൽ ഒരു ഫ്ലാഷ്ബാക്ക് .......

@കുട്ടികാലം @  സ്കൂൾ വിട്ട ഞങ്ങൾ കൂട്ടുകാർ @ ഒരു സിനിമാ പോസ്റ്ററിന്റെ മുന്നിൽ @അതിലെ വാചകം @ "ഒരു ഭരതൻ ടച്ച് ".

സത്യത്തിൽ  അമ്മ പറയുന്ന ടച്ചിനും ഭരതൻ ടച്ചിനും ഒരു
 ബന്ധമില്ലെ ?  അത് ഈ മീൻകറി ഉണ്ടാക്കിയത് പോലെയല്ലെ ?.  മീൻകറിയുടെ ചേരുവുകൾ ചേർക്കുമ്പോൾ അതിന്റെ അന്തിമ റിസൾട്ടിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കില്ലെ ? കൂടാതെ ആ മീൻകറി ഉണ്ടാക്കൽ എന്ന പ്രക്രിയ  ഒരു ക്രാഫ്റ്റ് അല്ലെ ? മീൻകറി യുടെ ഓരോ  ചേരുവുകൾ ചേർക്കുമ്പോൾ അവസാനത്തെ റിസൾട്ട് മനസ്സിലുണ്ടാകില്ലെ ? ചൂട് വെള്ളത്തിലിട്ട പുളി , ഉപയോഗിക്കുന്ന മസാല. ( മസാല Market -ൽ ഇപ്പോൾ വിവിധ തരത്തിലുള്ള  ബ്രാൻഡുകളിൽ  കിട്ടും . ഓരോന്നിനും ഓരോ രുചി, ഓരോ ഗുണം )  പിന്നെ മസാല ചേർക്കുമ്പോൾ ഓരോന്നിന്റെയും സ്വഭാവം അറിയണം . മുളക് എരിവാണ് - അപ്പോൾ മുളകിനെ അറിഞ്ഞു ഇടണം . മഞ്ഞൾ അധികമായാൽ നിറവും രുചിയും മാറും. പിന്നെ മല്ലിപൊടി അതും പാകത്തിന് . 
എന്താണ് ഈ പാകം ? അത് അവസാനത്തെ രുചിയുമായി ബന്ധപ്പെട്ടതല്ല ? ആരാണ് ആ രുചി ഉണ്ടാക്കിയത് ? അല്ലെങ്കിൽ അങ്ങനെ ഒരു രുചി ഉണ്ടോ ? അത് തികച്ചും ആപേക്ഷികമല്ലെ ? ഈ അറിഞ്ഞോ അറിയാതെയോ കിട്ടുന്ന ഇതു പോലെയുള്ള  അറിവുകൾ പാചകക്കാരന് ഉണ്ടായിരിക്കണ്ടെ  ?

ഇതു ഒരു പാചകക്കാരന്റെ കാര്യം മാത്രമല്ല എല്ലാ മേഖലയിലും അതാതു ജോലിയിൽ ആ പ്രത്യക ക്രാഫ്റ്റ് ലഭിച്ചവന് ആ ടച്ച് ഉണ്ടാവില്ലെ ? വെറും ടച്ച് എന്നല്ലാ പറയേണ്ടത് 
" ദൈവത്തിന്റെ സ്പർശം " ( അവിശ്വാസികൾ പൊറുക്കുക . വേറെ വാക്കുകൾ എന്റെ കൈയിൽ സത്യമായിട്ടും ഇല്ല  ).

ഒരു ഡ്രൈവർ - ദൈവത്തിന്റെ സ്പർശമുള്ളവൻ  . അവന്റെ ജോലിയിൽ അവൻ ഒരു പ്രത്യകത കാണിക്കുന്നു . അവൻ സ്റ്റിയറിംഗ് പിടിക്കുന്നതിൽ , ആക്സിലേറ്റർ കൊടുക്കുന്നതിൽ , ബ്രേക്ക് ചവിട്ടുന്നതിൽ  . ആ ഡ്രൈവറുടെ കൂടെ യാത്ര ചെയ്യുന്ന യാത്രക്കാരന് മറ്റു വണ്ടികളിൽ നിന്ന് ലഭിക്കാത്ത ഒരു യാത്രാ സുഖം ലഭിക്കുന്നു. 

ഒരു ടീച്ചർ - പ്രയാസമേറിയ വിഷയം പോലും വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ ആ ടീച്ചർക്ക് സാധിക്കുന്നു .  ടീച്ചറുടെ പ്രത്യകത നിറഞ്ഞ ശൈലി , കുട്ടികളെ സ്വാധിനിക്കുന്നതിലെ മിടുക്ക്  ഒക്കെ ടീച്ചർ ആ ടച്ച് കാണിക്കും . ആ ക്രാഫ്റ്റ് കിട്ടിയ ടീച്ചറെ കിട്ടുന്ന വിദ്യാർഥികൾ ഭാഗ്യവാന്മാരാണ് .

അങ്ങനെ എല്ലാ മേഖലയിലും ഉണ്ടാകില്ലെ ആ ടച്ച് ?

ഇതു പോലെ  സിനിമയിലും ഒരു കഥ , അല്ലങ്കിൽ ഒരു സങ്കൽപം  അവതരിപ്പിക്കപ്പെടേണ്ടി വരുമ്പോൾ ചില തിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരുന്നു. അതായതു കഥ പറയുന്ന പശ്ചാതലം , കഥാപാത്രങ്ങൾക്ക് ചേർന്ന അഭിനേതാക്കൾ , അവരുടെ വേഷങ്ങൾ , കഥാപാത്രങ്ങൾ ഉപയോഗിക്കേണ്ട ഭാഷ , സംഗീതം , ക്യാമറാ മൂവ്മെന്റ് , തുടങ്ങി നൂറിലും ആയിരത്തിലും ഒടുങ്ങാത്ത ചേരുവകൾ . അത് സംവിധായകൻ തന്റേതു മാത്രമായ രീതിയിൽ അനുപാതകത്തിനു ചേർക്കുമ്പോഴാണ് പുതിയ ഒരു സിനിമ ഉണ്ടാകുന്നത് . അല്ലെങ്കിൽ ആ സംവിധായകൻറെ " ടച്ച് ' അവിടെ ഉണ്ടാകുന്നത് .
(കാര്യങ്ങൾ പാകത്തിന് ചേർത്തില്ലാങ്കിലും ഒരു  സിനിമ ഉണ്ടാകും, അത് മറ്റൊരു കാര്യം )

ഭരതൻ ടച്ച് എന്ന് പറഞ്ഞത് അതല്ലേ ? ഒരു ആർട്ട് ഡയറക്ടർ ആയിരുന്ന അദ്ദേഹം ചില ചേരുവകൾ , ചില തീരുമാനങ്ങൾ അതെല്ലാം കൂട്ടിക്കുഴച്ച് പച്ചയായ നാടൻ കഥകൾ പോലും അദ്ദേഹത്തിന് മാത്രം വശമായ   കാവ്യാത്മകത യോടെ അവതരിപ്പിച്ചു. അതല്ലെ  ഭരതൻ ടച്ച് ?

ഈ അടുത്ത്, ഒരു മലയാളം സിനിമ കണ്ടു . ചിത്രം കഴിഞ്ഞു അവസാനത്തെ ടൈറ്റിൽ "  A Mahesh kumar film " എന്നെഴുതി കണ്ടു. ( Director -റുടെ പേര് fake ആണ്. അല്ലെങ്കിൽ അയാൾ എന്നെ കല്ലെറിഞ്ഞു കൊല്ലും ) . അതായതു ആ സിനിമ യിലെ എല്ലാ ചേരുവുകളും , പാകങ്ങളും അയാൾ  കണ്ടു പിടിച്ചത് , അല്ലങ്കിൽ അയാൾ ഉണ്ടാക്കി എന്നാണ്. കഥ പറയുന്ന രീതി മുതൽ actors- ന്റെ വേഷങ്ങൾ വരെ നൂറൂകണക്കിനു അന്യ ഭാഷാ ചിത്രങ്ങൾ അനുകരിച്ചു  എന്നരിക്കെ അയാൾക്ക്‌ എങ്ങനെ അത് സ്വന്തം കണ്ടുപിടുത്തം എന്ന് അവകാശപ്പെടാൻ കഴിയും ?

മീൻകറി ഉണ്ടാക്കുന്നതിനുള്ള ചേരുവുകളുടെ അളവ് , പാചകകുറിപ്പിൽ വന്നത് പോലെ ചേർത്ത് മീൻ ഉണ്ടാക്കിയവന് , അവൻ ഉണ്ടാക്കിയ മീൻകറിയെപ്പറ്റി യാതൊരു ധാരണയും ഇല്ലാത്തവന് ഞാൻ ഈ പാചകക്കുറിപ്പ് നോക്കി ഉണ്ടാക്കിയതെന്ന് പറയാൻ കഴിയും . അല്ലാതെ ഞാനുണ്ടാക്കിയ പ്രത്യക രുചിയുള്ള മീൻകറി എന്ന് പറഞ്ഞാൽ  ചട്ടിയിൽ കിടക്കുന്ന മീൻ വരെ കമിഴ്ന്നു കിടന്നു ചിരിക്കും.

ഞാനുണ്ടാക്കിയ മീൻകറി  എന്ന് പറയുന്നതും , എന്റെ മീൻകറി എന്ന് പറയുന്നതിലും പ്രകടമായ വ്യത്യാസമില്ലെ ?

സത്യത്തിൽ അങ്ങനെ പ്രത്യക രുചിയുള്ള , ഗുണമുള്ള , സ്വഭാവുമുള്ള,
ആഢ്യത്തമുള്ള മീൻകറി കഴിച്ചാൽ നമ്മൾ പെട്ടന്ന് മറക്കുമോ ? അത് പോലെയല്ലേ സിനിമയും , സംവിധായകന്റെ മാന്ത്രിക   സ്പർശമുള്ള ഏതു സിനിമയാണ് നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടുള്ളത് ?

അങ്ങനെ പറയുകയാണെങ്കിൽ എത്ര സംവിധായകർക്ക് ആ മാന്ത്രിക സ്പർശം / ക്രാഫ്റ്റ്  / ആ ടച്ച് / കിട്ടിയിട്ടുണ്ട് ?.........ചുമ്മാ ഓരോ ചോദ്യങ്ങളാണെ ?

                  ................................ ................................... ............................. 




































Friday, February 20, 2015

ഒരു ഫിലിം റിവ്യൂ

Scene 14 ( Night/ Interior )
---------------------------------
 Location           :എന്റെ  വീട്
Characters          :ഞാൻ , എന്റെ കസിൻ

( എനിക്ക് (15-16 വയസ്സ്) , എന്റെ കസിൻ ഒരു Video Tape പ്ലേ ചെയ്യുന്നു . അതൊരു  English Cinema  ആയിരുന്നു . )

ഞാൻ : ചേട്ടാ ഈ അടിയിൽ എഴുതി വരുന്നത് എന്താ?
കസിൻ : Subtitles  ആണ് . കഥാപാത്രങ്ങൾ  സംസാരിക്കുന്നതാണ് എഴുതി വരുന്നത്.
( കുട്ടിയായ ഞാൻ വളരെ പണിപ്പെട്ടു  അത് വായിക്കാനും സിനിമ കാണാനും ശ്രമിക്കുന്നു .)

ഞാൻ: പക്ഷെ വീഡിയോ വേഗത്തിൽ പോകുകയല്ലേ , പിന്നെ എങ്ങനെ കഥ പിടികിട്ടും .
കസിൻ : കാണലും  വായിക്കലും ഒരുമിച്ചു നടക്കണം .

( ശ്രമകരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം  ആ  കാര്യം . സംഭാഷണങ്ങൾ മനസ്സിലാകത്തതു  കൊണ്ട്  ഞാൻ ചിത്രം കാണുന്നതോടപ്പം ചിത്രത്തിന്റെ  കഥ മറ്റാരു രീതിയിൽ ആലോചിച്ചു തുടങ്ങി .)

കസിൻ : നിനക്ക്  മനസ്സിലാകുന്നുണ്ടോ
ഞാൻ :  ഉണ്ട് . പക്ഷെ  അവസാനം പറഞ്ഞ ഡയലോഗ്   ഇത്ര ശക്തിയിൽ പറയേണ്ടിയിരുന്നില്ല .
            ങേ...! കസിൻ എന്നെ ചോദ്യ ഭാവത്തിൽ നോക്കുന്നു.
( കാരണം ഞാൻ കണ്ടു കൊണ്ടിരിക്കുന്ന കഥ വേറെയാണല്ലോ! )


scene 27 ( Day/ Exterior  )
.............................................

Location : തിരുവനന്തപുരത്തെ അജന്താ തിയറ്ററിനു  മുന്നിൽ
Characters : ഞാൻ ( 19-20 ) , മനു ( എന്റെ കൂടെ കോളേജിൽ പഠിക്കുന്നു , കോളേജിൽ സമ്മാനം കിട്ടിയ നാടകത്തിന്റെ സംവിധായകനാണ് .)
അജന്താ തിയറ്ററിനു  മുന്നിൽ "കന്നത്തിൽ മുത്തമിട്ടാൽ " ( Director : MANI RANTAM )എന്ന സിനിമ യുടെ  പോസ്റ്റർ കാണാം

മനു : പടം കണ്ടോ ?
ഞാൻ : കണ്ടു ..എന്ത് തോന്നി ( എന്താ അഭിപ്രായം എന്നർത്ഥം )
(  ആളു എന്നേക്കാൾ സിനിയറും  ബുദ്ധിജീവിയും ആണല്ലോ അപ്പോൾ  അഭിപ്രായം കേട്ടേക്കാം. )
മനു: എനിക്ക് പടത്തിന്റെ രാഷ്ട്രിയത്തിലും,സാമുഹികപരമായ  approach ലും അഭിപ്രായ വ്യത്യാസം ഉണ്ട്. പക്ഷെ  മണിയുടെ ക്രാഫ്റ്റ്  ഒരു ഒരു രക്ഷയുമില്ല .
( എന്റെയുള്ളിൽ  ആ വാക്ക് തങ്ങിനിന്നു . "ക്രാഫ്റ്റ്". മനു  പറഞ്ഞതിന്റെ ശൈലി കൊണ്ടോ ,
എന്തു കൊണ്ട് എന്നറിയില്ല എനിക്കു ആ വാക്കിന്റെ അർഥം മനസ്സിൽ വന്നതേയില്ല .എന്താണ്  മണിയുടെ ഈ ക്രാഫ്റ്റ് ! കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയുടെ ക്ലൈമാക്സിൽ  അമ്മയോട് ചോദിയ്ക്കാൻ എഴുതി വന്ന ചോദ്യങ്ങൾ മകൾ വായിച്ചപ്പോൾ , അത് കേട്ടു ആ അമ്മ കരഞ്ഞപ്പോൾ...ഞാനും കരഞ്ഞത് ഓർമ്മയുണ്ട് .)


Scene- 38 ( Night/Interiror )
................................................

Location   : എന്റെ വീട്
( ഞാൻ (current പ്രായം ) "UGLY " എന്ന സിനിമ കണ്ടു ഒരു review എഴുതാൻ തയ്യാറെടുക്കുന്നു .)

( എഴുന്നതോടപ്പം  എന്റെ voice over ):  " ഇന്നു  അനുരാഗ് കാശ്യപിന്റെ "ugly"  കണ്ടു. എന്താ ഈ മനുഷ്യനു ആരെയും നല്ലത് പറയാൻ പാടില്ലാ എന്നുണ്ടോ ? ക്ഷമിക്കണം അതല്ലേ  ugly  എന്ന പേര് അയാൾ ചിത്രത്തിന്റെ ടൈറ്റിൽ ആയി ഉപയോഗിച്ചത് .ugly ആയ കുറെ മനുഷ്യർ ............
( വോയിസ്‌ ഓവർ fade off .....)



Scene -29 (Night / Interior )
..............................................

Location : ( Mumbai യിലെ  PMGP കോളനിയിലെ  15 E / 302 . )
( ഞാൻ ( 25 ) കേരളത്തിൽ നിന്ന അയച്ച ഒരു സുഹൃത്തിന്റെ കത്ത് വായിക്കുന്നു )

സുഹൃത്തിന്റെ വോയിസ്‌ ഓവർ :
 പ്രിയപ്പെട്ട ........
നിനക്ക് സുഖമാണന്നു വിശ്വസിക്കുന്നു . എന്തായി നിന്റെ സിനിമാ പഠിത്തം?ഞാൻ ഇന്നലെ ഒരുപാടു നാളുകൾക്ക് ശേഷം ഒരു സിനിമ കണ്ടു." ദശരഥം ". സിനിമ റിലീസ് ആയപ്പോൾ കാണാൻ പറ്റിയിരുന്നില്ല .
ഞാൻ എപ്പൊഴും ആലോചിക്കാറുണ്ട് എന്തിനാണ്‌ സിനിമ എന്ന്. നല്ല സിനിമകൾ കാണുമ്പോഴെ അതിനു ഉത്തരം കിട്ടുകയുള്ളൂ .
ദശരഥം അതിന്റെ content കൊണ്ട്  ഒരു new generation  സിനിമയാണ് . ഒരു പക്ഷെ അടുത്ത 50 വർഷം അത് new generation  സിനിമ തന്നെയായിരിക്കും .കടമ്മിനിട്ട യുടെ "കുറത്തി " ഒരു ആധുനിക കവിത എന്നു വിമർശകർ പറഞ്ഞു .ഇന്നും അതു ആധുനിക കവിതയയിട്ടു തന്നെ നില്ക്കുന്നു  അല്ലെ !
.......................


സിനിമയിൽ എന്ത് പറയുന്നു എന്നതും വളരെ പ്രാധാന്യമാണ് .  ഞാൻ കാടു കയറിയോ .

നിറുത്തട്ടെ .

വീണ്ടും എഴുതാം .
എന്ന് ,

xxxxxxx



                                       ....................................End ..................................



തലക്കെട്ട്‌   :

ഒരു കലാസൃഷ്ടി  തീർച്ചയായും വിമർശിക്കപ്പെടണം .അതു Positive ആയിട്ടായാലും Negative ആയിട്ടായാലും. ഒരു സിനിമ വിലയിരുത്തലിനു  ഒരു തരത്തിലുള്ള Technical അറിവോ, വലിയ സിനിമാ വാക്കുകളോ   അറിയണമെന്നില്ല . കാരണം ഇതൊരു  visual മീഡിയം ആയതു കൊണ്ട് തന്നെ. അത് കാരണം ഒരു സിനിമ കാണുന്നതിനു മുൻപേ ഫിലിം റിവ്യൂ വായിക്കണമെന്നില്ല . ( പ്രധാന നടനോടോ , ഒരു സ്റ്റാർ , സംവിധായകൻ  അങ്ങനെ ആരോടും ഒരു പക്ഷപാതം  ഇല്ലാതെ കാണാൻ കഴിഞ്ഞാ അത്രയും നന്ന് ) സിനിമ കണ്ടു കഴിഞ്ഞാൽ ഏതു തരത്തിലുള്ള വികാരമാണു , ആ കഴിഞ്ഞ കുറെ സമയങ്ങളിൽ  ഉണ്ടാക്കിയത്  എന്ന് ഹൃദയത്തിൽ തൊട്ടു പറയന്നതാണ് യഥാർത്ഥ വിമർശനം . സത്യത്തിൽ അത് ഓരോ വ്യക്തി യുടെയും ചിന്ത , ആസ്വാദന ശേഷി , അവൻ ആർജിച്ച അറിവ് . അതിനൊക്കെ ബന്ധപ്പെട്ടിരിക്കും .
അത് കൊണ്ട്  മുന്നിൽ നടക്കുന്ന തലവൻ ഉറുമ്പിന്റെ പിന്നാലെ പോകണമെന്നില്ല .

let 's  criticize...     ):





























Tuesday, January 13, 2015

മാണിക്യം 

_ എന്താടാ നിന്റെ പേരു
_ പേരു  പറയാൻ  മനസില്ലാ .
_ "മാണിക്യം " നിന്റെ അച്ഛന്റെ ഇരട്ടപ്പെരാ  !
_ആണങ്കിൽ .
_ "മാണിക്യം " "മാണിക്യം " .....ഒരു കൂട്ടച്ചിരി .
_ എന്റെ അച്ചനെ പറയുന്നാടാ .
90 കളുടെ തുടക്കം. ഞാൻ പഠിച്ച സ്കൂളിലെ ഓലമേഞ്ഞ ഒരു ക്ലാസ്സ്മുറിയിൽ എന്നേക്കാൾ കുറച്ചു മുതിർന്ന കുട്ടികളുടെ സംഭാഷണമായിരുന്നു അത്.
ആർക്കുമറിയില്ലേ  അവന്റെ പേര്.!
എന്തായാലും എനിക്ക് അറിയില്ലായിരുന്നു . അന്നും ഇന്നും . അവന്റെ യഥാർത്ഥ പേര്. അല്ലെങ്കിൽ ഒരു പേരിൽ  എന്തരിക്കുന്നു  . "മാണിക്യം "  എന്തായിരുന്നു  എന്നതാണു  ഇവിടുത്തെ വിഷയം .

അവൻ  എന്നേക്കാൾ മുതിർന്ന കുട്ടിയാണ് . ഞങ്ങൾ  ഒരേ സ്കൂളിൽ പഠിച്ചു . പരസ്പരം അറിയമായിരുന്നു അത്രമാത്രം ."മാണിക്യം " അല്ലാ "മാണിക്യം മേസ്തരി " അതാണു അവന്റെ അച്ചന്റെ പേര് .
ആ പേരു അവനും കിട്ടി , വട്ടപ്പെരായി . മാണിക്യത്തിന്റെ അച്ഛൻ അവൻ 8 th പഠിക്കുമ്പോൾ  മരിച്ചു. അതോടു  കൂടി അവന്റെ പഠനം അവസാനിച്ചു.പിന്നെ കേട്ടതു അവന്റെ അച്ഛന്റെ ആശാരിപ്പണി ചെയ്യുന്നുവെന്നാണ്‌ .
ഞാൻ മാണിക്യത്തിനെ  അവിടെ മറന്നു.

ഞാൻ സ്കൂൾ പഠനം കഴിഞ്ഞു. പിന്നെയും പഠിച്ചുവെന്ന് വരുത്തി. ജീവിതം തുടർന്നു . പിന്നെ ജോലി എടുക്കാൻ ആഗ്രഹിച്ച മേഖലയിലേക്ക് വേണ്ടിയുളള യാത്രകളും അന്ന്വേഷണങ്ങളും തുടർന്നു .

അന്ന്, Mumbai -യിൽ ഒരു സിനിമയിൽ ജോലി എടുക്കുന്ന കാലഘട്ടത്തിൽ , ജോലിയുടെ ഒരു ഇടവേളയിൽ ഞാൻ നാട്ടിൽ എത്തിയതായിരുന്നു.

ആ സമയത്താണ് അച്ഛൻ മാണിക്യത്തെ  വീട്ടിൽ വിളിച്ചുത് . ഇതിനോടകം മാണിക്യം നാട്ടിലെയും അടുത്തുള്ള നഗരത്തിലെയും പ്രശസ്ത്നായ ആശാരിപ്പണിക്കരാൻ ആയി മാറിയിരുന്നു .
ഒരു പാടു നാളുകളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ്  മാണിക്യം അന്ന് എന്റെ വീട്ടില് വരാമെന്ന്  സമ്മതിച്ചതത്രെ. അതുകൊണ്ട് തന്നെയാവാം നാളുകളുക്ക് ശേഷം വന്ന മകന്റെ വരവിനെക്കാൾ മാണിക്യത്തിന്റെ വരവിനു പ്രാധാന്യമേറിയത് .

മാണിക്യം വന്നു.  
ഒരു മാരുതി കാറിൽ, കാർ വീട്ടിന്റെ gate -ൽ നിന്നും കുറെ അകലെ നിർത്തി , എന്നിട്ട് അവന്റെ ചെറിയ പണിയായുധങ്ങൾ അടങ്ങിയ ഒരു തുണി സഞ്ചിയുമായി പതുക്കെ എന്റെ വീട്ടിലേക്കു വന്നു.

ഞാൻ വർഷങ്ങുൾക്ക് ശേഷം കാണുകയാണ്. നീല നിക്കറും വെളുത്ത ഷർട്ടുമണിഞ്ഞ സ്കൂൾ കുട്ടികളായ ഞങ്ങൾ, ജീവിതം തുടങ്ങതിനു മുൻപ്  ഇനി എന്താണ് എന്ന് ചിന്തയില്ലാത്താ  ഞങ്ങൾ , അർത്തുല്ലസിചു  കളിച്ചു നടന്ന ഞങ്ങൾ.
അവൻ, എന്റെ കളിക്കുട്ടുകാരൻ അല്ലെങ്കിലും വർഷങ്ങൾക്കു ശേഷം കാണുന്ന അടുത്ത ഒരു ബന്ധുവിനെ കാണുന്നുതുപോലെ ,
ഇതാ എന്റെ കൂടെ സ്കൂളിൽ പഠിച്ച...

_ ഹലോ ...എന്താണ് ?...എവിടെ എപ്പോൾ....?
മാണിക്യം നിഷ്ങ്ക ളമായി  ചിരിച്ചു. അവൻ ഒത്തിരി മാറിയിരിക്കുന്നു .
നിശബ്ത നിറഞ്ഞ കണ്ണുകൾ, പ്രായത്തിന്റെയും അനുഭവത്തിന്റെയും താളം വന്ന ശരീര ചലനങ്ങൾ .മാണിക്യം മാറിയിരിക്കുന്നു.
_ ഹലോ ...സുഖം ..ഞാൻ മറുപടി പറഞ്ഞു.ഇപ്പോൾ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
_ ഞാൻ ഒരു വലിയ കാര്യം ചെയ്യുന്നുതു പോലെ അവൻ എന്നെ ബഹുമാനത്തോടെ നോക്കി.
_ ഓഹോ ..വലിയ കാര്യം .
പിന്നെ എന്തൊക്കെയുണ്ട് ....എങ്ങനെയുണ്ട് ജോലി ...എത്രകാലമായി കണ്ടിട്ട്...നമ്മുടെ കൂടെ അന്ന് പഠിച്ച കൂട്ടുകാർ ....ഏതു വരെ പഠിച്ചു. കാര്യമില്ലാത്ത ഒരു കുട്ടം ചോദ്യങ്ങൾ  ഞാൻ ചോദിച്ചു.
അവൻ വളരെ സമാധാനത്തോടെ മറുപടി പറഞ്ഞു .
" ഓ ..ഞാൻ പിന്നെ പഠിച്ചില്ല .അച്ഛൻ മരിച്ചതിനുശേഷം അച്ഛന്റെ പണി തന്നെ ചെയ്യുതു ."

ഇതിനിടയിൽ എന്റെ അച്ഛൻ ഒരു വിശിഷ്ടാതിഥി വന്നത് പോലെ , അവൻ എന്നിൽ നിന്ന് സ്വതന്ത്രനവാൻ കാത്തുനിൽക്കുകയായിരുന്നു.    വിശിഷ്ടാതിഥിയുടെ വിലപ്പെട്ട സമയം കളഞ്ഞു  എന്നുത് പോലെ അർത്ഥം നിറഞ്ഞ ഒരു നോട്ടം അച്ഛൻ എനിക്ക് തന്നു.

അച്ഛൻ മാണിക്യത്തോട്  പ്രശ്നങ്ങൾ അവതരിപ്പിച്ചു. വളരെ വിലപിടിപ്പുള്ള കൗതുകമുള്ള ഒരു വാതിൽ പൂട്ട്‌  വരാന്തയുടെ വാതിലിൽ പിടിപ്പിച്ചിരുന്നു . ആ  പൂട്ട്‌ പിണങ്ങിപ്പോയി , അതായതു പൂട്ട്‌ ജോലി
എടുക്കുന്നില്ല .മാണിക്യം അച്ഛൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു .
അടുത്ത് എന്തായിരിക്കും , ഞാൻ കാത്തു  നിന്നു . അവൻ ഇപ്പോൾ തുണിസഞ്ചി തുറന്ന്  പണിയാധുങ്ങൾ എടുക്കും.
പക്ഷെ മാണിക്യം ആ  പൂട്ടിനെ പതുക്കെ തലോടി . രോഗം ബാധിച്ച രോഗിയെ ഡോക്ടർ തലോടുന്നത്പോലെ , എന്നിട്ട്  തന്റെ  ചെറു വിരൽ  ആ പൂട്ടിന്റെ താക്കോൽ ദ്വാരത്തിൽ ഇട്ടു .കണ്ണുകളടച്ചു. ആ  വിരൽ പൂട്ടിന്റെ ആഴത്തിൽ പിണഞ്ഞു കിടക്കുന്ന പിണക്കങ്ങളെ തൊട്ടു.

മാണിക്യം കണ്ണ് തുറന്നു .
മണിക്യത്തിനു  മനസിലായി പിണങ്ങിയ പൂട്ടിന്റെ പ്രശ്നം .
" പൂട്ടിനു പ്രശ്നം ഒന്നും ഇല്ല , അതു ഫിക്സ് ചെയതുതിന്റെ പ്രശ്‌നമാണ് "
അടുത്ത്, ഏതാനും മിനുട്ടുകുള്ളിൽ മണിക്യത്തിന്റെ വിരലുകൾ ചലിച്ചു. പൂട്ടിനു വേണ്ട മരുന്ന് കൊടുക്കും പോലെ ആ വിരലുകൾ  ഓടി നടന്നു. പൂട്ട്‌ പ്രവർത്തിക്കാൻ ആരംഭിച്ചു .
അതു കഴിഞ്ഞു , അച്ഛൻ വീട്ടിലെ  മറ്റു പല തടി സമ്പന്ധമായ   ജോലികൾ മണിക്യത്തിനെ കാണിച്ചു .

അന്ന് ഞാൻ genuine ആയ കലാകാരനെ കണ്ടു. ആശാരി പണിക്കാരന്റെ രൂപത്തിൽ . ആ ആശാരി പണിക്കാരൻ തന്റെ പണിയായുധങ്ങളുമായി ഓരോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് ,അവന്റെ കൈകൾ  മനോഹരമായി  ചലിക്കുന്നത് , ഒക്കെ മാസ്മരികമായിരുന്നു .അവൻ ഉളി ഉപയോഗിക്കുമ്പോൾ അതിന്റെ പുറത്തു അടിക്കുന്നു ശക്തിയുടെ അളവു പോലും കൃത്യമായി  കൊടുക്കുന്നത് പോലെ .ചില സമയത്ത് അവൻ കാത്തു നിന്നു , കൃത്യമായ തീരുമാനത്തിനുവേണ്ടി .അവൻ പൂട്ടിനോട് മെല്ലെ സംസാരിച്ചു , വിജാഗിരിയോട്  മർമ്മരം പറഞ്ഞു.അവന്റെ സാനിധ്യം അതൊക്കെ അറിയുന്നതു പോലെ.

എന്റെ അച്ചനും , അമ്മയും ആവശ്യമില്ലാ എങ്കിൽ കൂടി അവൻ ജോലി എടുക്കുന്നത് അദ്ഭുതപരമായി നോക്കി നിന്നു . അഴകേറിയ ഒരു Performing Art കണ്ടു നില്ക്കുന്നത് പോലെ.

മാണിക്യം ജോലി കഴിഞ്ഞു . സാവധാനം അവന്റെ പണിയാധുങ്ങൾ  പെറുക്കി സഞ്ചിയിലാക്കി . നിശബ്ധമായി അവന്റെ കൂലി പോലും ചോദിച്ചു വാങ്ങിക്കാതെ വീട്ടിൽ നിന്നറങ്ങി . എന്റെ അച്ഛൻ മാണിക്യത്തിനു പിന്നാലെ അവൻ അധ്വാനിച്ചിതിന്റെ പ്രതിഫലവുമായി പുറകെ...

പ്രിയപ്പെട്ടവരേ ,ലോകത്തിലെ  ഏറ്റവും  ആവശ്യമായ ഒന്ന്.പണം . ഇതാ കലാകാരന്റെ പുറകെ പോകുന്നു.

ഇതൊരു കാണിച്ചു തരൽ  ആയിരുന്നു. ഒരു വഴികാട്ടൽ . ഒരു മനസ്സിലാക്കിതരൽ .
 ഇങ്ങനയല്ലേ  ഒരു  ടെക്നിഷ്യൻ ആകേണ്ടത് ?

ഒരു ഫിലിം മേക്കറിനെ  ടെക്നിഷ്യൻ എന്നാണ്  വിളിക്കുന്നത്.
എങ്ങനെയാണു ഒരു നല്ല ടെക്നിഷ്യൻ ആകുന്നത്‌ എന്നതിന്  ഒരു Benchmark  ആണ്  മാണിക്യം.

സലാം മാണിക്യം.
നിനക്ക് ചൂടുള്ള ഒരു സ്നേഹാവായ്പ് .
പ്രവീണ്‍ .ഐ .ഡി .